International Conference on Unitary Government and World State
The Unitary World Order Organization (U.W.O.), based in Thiruvananthapuram, is organizing a prestigious International Conference to deliberate on modern structural shifts in governance and decentralized administrative systems.
Centered around the theme "Unitary Government and World State," this landmark event in late June 2026 will feature panel discussions, research presentations, and exhibitions drawing prominent thinkers, political and social activists, researchers, and students from around the globe.
In coordination with the conference, U.W.O. invites you to showcase your creativity, insights, and academic expertise by participating in our featured competitions. There is no entry or publication fee. Winners will be awarded cash prizes, mementos, and certificates.
യൂണിറ്റ് സർക്കാരും ലോകരാഷ്ട്രവും:
അന്താരാഷ്ട്ര കോൺഫറൻസ്
ഭരണസംവിധാനങ്ങളിലെ ആധുനിക മാറ്റങ്ങളെയും വികേന്ദ്രീകൃത ഭരണരീതികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ഡബ്ലിയു.ഒ. (U.W.O.) അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. 'യൂണിറ്റ് സർക്കാരും ലോകരാഷ്ട്രവും' എന്ന പ്രമേയത്തിൽ 2026 ജൂൺ അവസാനവാരം തിരുവനന്തപുരത്താണ് കോൺഫറൻസ് നടക്കുന്നത്. പ്രമുഖ ചിന്തകർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, എക്സിബിഷനുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. കോൺഫറൻസിനോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വിപുലമായ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
» 2026-ലെ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി നിങ്ങളുടെ സർഗ്ഗാത്മകതയും അറിവും പങ്കുവെക്കാൻ താഴെ പറയുന്ന മത്സരങ്ങളിൽ പങ്കാളികളാകൂ.
1. ഉപന്യാസമത്സരം (Essay Competition)
2. ഗവേഷണ പ്രബന്ധമത്സരം (Research Paper Competition)
3. ഷോർട്ട് ഫിലിം മത്സരം (Short Film Competition)
» മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോ പ്രസിദ്ധീകരണത്തിനോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല.
» വിജയികൾക്ക് ക്യാഷ് പ്രൈസ്, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്.
പ്രബന്ധങ്ങൾ, ഉപന്യാസങ്ങൾ, ഷോർട്ട് ഫിലിം എന്നിവ uwoconference2026@gmail.com എന്ന ഇമെയിലിലേക്ക് 2026 ജൂൺ 15-നകം അയക്കണം.
Email: uwoconference2026@gmail.com
Website: www.uwo.org.in
