» വിവിധ മത്സരങ്ങൾ : അവസാന തീയതി ജൂൺ 15 ലേക്ക് ദീർഘിപ്പിച്ചു «
» ഭരണസംവിധാനങ്ങളിലെ ആധുനിക മാറ്റങ്ങളെയും വികേന്ദ്രീകൃത ഭരണരീതികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ഡബ്ലിയു.ഒ. (U.W.O.) അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു.
» 'യൂണിറ്റ് സർക്കാരും ലോകരാഷ്ട്രവും' എന്ന പ്രമേയത്തിൽ 2026 ജൂൺ അവസാനവാരം തിരുവനന്തപുരത്താണ് കോൺഫറൻസ് നടക്കുന്നത്.
» പ്രമുഖ ചിന്തകർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, പ്രബന്ധാവതരണങ്ങൾ, എക്സിബിഷനുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
» കോൺഫറൻസിനോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലായി വിപുലമായ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
» 2026-ലെ അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി നിങ്ങളുടെ സർഗ്ഗാത്മകതയും അറിവും പങ്കുവെക്കാൻ താഴെ പറയുന്ന മത്സരങ്ങളിൽ പങ്കാളികളാകൂ.
1. ഉപന്യാസമത്സരം (Essay Competition)
» 1. വിദ്യാർത്ഥികൾ (+2 വരെ),
» 2. യു. ജി. & പി. ജി. ഡിഗ്രി/ ഗവേഷക വിദ്യാർത്ഥികൾ,
» 3. പൊതുപ്രവർത്തകർ,
» 4. മുതിർന്ന പൗരന്മാർ
എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ സമ്മാനാർഹമാകുന്ന ഉപന്യാസങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
വിഷയം:
യൂണിറ്റ് സർക്കാരും ലോകരാഷ്ട്രവും: ആഗോള ഭരണക്രമത്തിന്റെ സാധ്യതകളും വെല്ലുവിളികളും.
ഏകലോകത്തിന്റെയും ഏക സർക്കാറിന്റെയും ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്യുന്ന കാഴ്ചപ്പാടുകൾ ആർക്കും ലളിതമായി അവതരിപ്പിക്കാം.
2. ഗവേഷണ പ്രബന്ധമത്സരം (Research Paper Competition)
» 1. സ്വതന്ത്ര ഗവേഷകർ,
» 2. അധ്യാപകർ,
» 3. സർവ്വകലാശാല ഗവേഷകർ,
» 4. മുതിർന്ന പൗരന്മാർഎന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മികച്ച പ്രബന്ധങ്ങൾക്ക് അവാർഡ് നൽകും.
» തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ISBN നമ്പറോടുകൂടി പുസ്തകരൂപത്തിലോ ISSN ഉള്ള പിയർ റിവ്യൂഡ് ജേണലുകളിലോ സൗജന്യമായി പ്രസിദ്ധീകരിക്കും.
വിഷയം:ദേശീയതയും ആഗോളവൽക്കരണവും:ലോകസർക്കാർ എന്ന സങ്കല്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേരിടുന്ന പ്രതിസന്ധികൾ.
വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഗവേഷണാത്മകമായ പഠനങ്ങൾക്കാണ് ഈ വിഭാഗം.
3. ഷോർട്ട് ഫിലിം മത്സരം (Short Film Competition)
» 1. സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർ,
» 2. ഫിലിം സ്കൂൾ വിദ്യാർത്ഥികൾ
» 3. സർവ്വകലാശാല/കോളേജ് വിദ്യാർത്ഥികൾ/ഗവേഷകർ,
» 4. അധ്യാപകർ,
» 5. മുതിർന്ന പൗരന്മാർ,
എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി മികച്ച ഷോർട്ട് ഫിലിമുകൾക്ക് അവാർഡ് നൽകും.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ കോൺഫറൻസ് വേദിയിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നതാണ്.
വിഷയം:അതിരുകളില്ലാത്ത ഭൂമി: സ്വപ്നവും യാഥാർത്ഥ്യവും.
ദൈർഘ്യം: 2 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ.
ലോകത്തെ ഒന്നായി കാണുന്ന നിങ്ങളുടെ ദൃശ്യക്കാഴ്ചകൾ ക്യാമറയിൽ പകർത്തൂ.
ജനപ്രതിനിധി അവാർഡ്:
» ത്രിതല പഞ്ചായത്ത് തലത്തിൽ (വാർഡ്, ബ്ലോക്ക്, പഞ്ചായത്ത്) മികച്ച പ്രവർത്തനം നടത്തുന്ന ജനപ്രതിനിധികളെ സംഘാടകർ നിയോഗിക്കുന്ന ജൂറി കണ്ടെത്തി ആദരിക്കും.
» മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോ പ്രസിദ്ധീകരണത്തിനോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല.
» വിജയികൾക്ക് ക്യാഷ് പ്രൈസ്, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്.
നിബന്ധനകൾ:
പ്രബന്ധങ്ങൾ, ഉപന്യാസങ്ങൾ, ഷോർട്ട് ഫിലിം എന്നിവ uwoconference2026@gmail.com എന്ന ഇമെയിലിലേക്ക് 2026 ജൂൺ 15-നകം അയക്കണം.
ഗവേഷണ പ്രബന്ധങ്ങൾ
» രചനകളിൽ പേരോ മറ്റ് സൂചനകളോ ഉണ്ടാകാൻ പാടില്ല.
» അപേക്ഷകരുടെ ബയോഡാറ്റ പ്രത്യേകം പി.ഡി.എഫ്. ഫയലായി നൽകണം.
» ഗവേഷണ പ്രബന്ധങ്ങൾ 1500 വാക്കുകളിൽ കുറയരുത്.
» ഗവേഷണ പ്രബന്ധങ്ങൾ 6000 വാക്കുകളിൽ കവിയാതെ തയ്യാറാക്കി മലയാളം യൂണികോഡ് ഫോണ്ടിൽ MS WORD, PDF എന്നീ ഫോർമാറ്റുകളിൽ സംഘാടകരുടെ ഇമെയിൽ വിലാസത്തിലേക്ക് നൽകണം.
ഉപന്യാസങ്ങൾ
» രചനകളിൽ പേരോ മറ്റ് സൂചനകളോ ഉണ്ടാകാൻ പാടില്ല.
» അപേക്ഷകരുടെ ബയോഡാറ്റ പ്രത്യേകം പി.ഡി.എഫ്. ഫയലായി നൽകണം.
» ഉപന്യാസങ്ങൾ 1000 വാക്കുകളിൽ കുറയരുത്.» ഉപന്യാസങ്ങൾ 3000 വാക്കുകളിൽ കവിയാതെ തയ്യാറാക്കി മലയാളം യൂണികോഡ് ഫോണ്ടിൽ MS WORD, PDF എന്നീ ഫോർമാറ്റുകളിൽ സംഘാടകരുടെ ഇമെയിൽ വിലാസത്തിലേക്ക് നൽകണം.
ഷോർട്ട് ഫിലിം
» ഷോർട്ട് ഫിലിം കുറഞ്ഞത് 2 മിനിറ്റും പരമാവധി 20 മിനിറ്റും സമയമുള്ളതായിരിക്കണം.
» ഷോർട്ട് ഫിലിമിന്റെ ഭാഷ മലയാളമായിരിക്കണം.
» ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെ അയക്കണം.
» എൻട്രികൾ ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്യുകയും ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ സംഘാടകരുടെ ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയും വേണം.
» അപേക്ഷകരുടെ ബയോഡാറ്റ പ്രത്യേകം പി.ഡി.എഫ്. ഫയലായി നൽകണം.
പ്രബന്ധങ്ങൾ, ഉപന്യാസങ്ങൾ, ഷോർട്ട് ഫിലിം എന്നിവ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15, 2026.
» വിശദവിവരങ്ങൾക്ക്: 9495631198 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ യു.ഡബ്ലിയു.ഒ. (U.W.O.) ഓഫീസുമായോ (പനവിള, മച്ചിയോട്, വ്ളാത്താങ്കര പി. ഓ., തിരുവനന്തപുരം) ബന്ധപ്പെടുക.
Email: uwoconference2026@gmail.com
Website: www.uwo.org.in
