ഉപന്യാസമത്സരം (Essay Contest)
» 1. വിദ്യാർത്ഥികൾ (+2 വരെ),
» 2. യു. ജി. & പി. ജി. ഡിഗ്രി/ ഗവേഷക വിദ്യാർത്ഥികൾ,
» 3. പൊതുപ്രവർത്തകർ,
» 4. മുതിർന്ന പൗരന്മാർ
എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ സമ്മാനാർഹമാകുന്ന ഉപന്യാസങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.
വിഷയം:
യൂണിറ്റ് സർക്കാരും ലോകരാഷ്ട്രവും: ആഗോള ഭരണക്രമത്തിന്റെ സാധ്യതകളും വെല്ലുവിളികളും.
ഏകലോകത്തിന്റെയും ഏക സർക്കാറിന്റെയും ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്യുന്ന കാഴ്ചപ്പാടുകൾ ആർക്കും ലളിതമായി അവതരിപ്പിക്കാം.
» മത്സരങ്ങളിൽ പങ്കെടുക്കുന്നതിനോ പ്രസിദ്ധീകരണത്തിനോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല.
» വിജയികൾക്ക് ക്യാഷ് പ്രൈസ്, മൊമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്.
നിബന്ധനകൾ:
ഉപന്യാസങ്ങൾ uwoconference2026@gmail.com എന്ന ഇമെയിലിലേക്ക് 2026 ജൂൺ 15-നകം അയക്കണം.
» രചനകളിൽ പേരോ മറ്റ് സൂചനകളോ ഉണ്ടാകാൻ പാടില്ല.
» അപേക്ഷകരുടെ ബയോഡാറ്റ പ്രത്യേകം പി.ഡി.എഫ്. ഫയലായി നൽകണം.
» ഉപന്യാസങ്ങൾ 1000 വാക്കുകളിൽ കുറയരുത്.
» ഉപന്യാസങ്ങൾ 3000 വാക്കുകളിൽ കവിയാതെ തയ്യാറാക്കി മലയാളം യൂണികോഡ് ഫോണ്ടിൽ MS WORD, PDF എന്നീ ഫോർമാറ്റുകളിൽ സംഘാടകരുടെ ഇമെയിൽ വിലാസത്തിലേക്ക് നൽകണം.
ഉപന്യാസങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15, 2026.
» വിശദവിവരങ്ങൾക്ക്: 9495631198 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ യു.ഡബ്ലിയു.ഒ. (U.W.O.) ഓഫീസുമായോ (പനവിള, മച്ചിയോട്, വ്ളാത്താങ്കര പി. ഓ., തിരുവനന്തപുരം) ബന്ധപ്പെടുക.
Email: uwoconference2026@gmail.com
Website: www.uwo.org.in
